Trending

എൻ ഐ ടി കോട്ടേഴ്സിൽ ദമ്പതികൾ തീ പൊള്ളലേറ്റു മരിച്ച സംഭവം: കൊലപാതകത്തെ തുടർന്നുള്ള ആത്മഹത്യ,രക്ഷപ്പെട്ടത് മകൻ മാത്രം

എൻ ഐ ടി കോട്ടേഴ്സിൽ ദമ്പതികൾ തീ പൊള്ളലേറ്റു മരിച്ച സംഭവം: കൊലപാതകത്തെ തുടർന്നുള്ള ആത്മഹത്യ,രക്ഷപ്പെട്ടത് മകൻ മാത്രം

എൻ ഐ ടി കോട്ടേഴ്സിൽ ദമ്പതികൾ തീ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകം.സംശയത്തെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്ശേഷം ഭർത്താവ് ഗ്യാസ്കുറ്റി തുറന്ന് വിടുകയായിരുന്നു.എൻ.ഐ.ടി കോട്ടേർസിൽ ദമ്പതികളെ ഇന്ന് രാവിലെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൻ.ഐ.ടി ജീവനക്കാരായ അജയകുമാർ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്.

കൊലപാതകത്തിൻ്റെ വിവരങ്ങൾ ഇങ്ങനെ

ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ എത്തിയ അജയകുമാർ അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നുവിട്ടതിന് ശേഷം കട്ടിലിൽ കിടന്ന ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങി കിടന്ന മകനെയും തലയണ വെച്ച് ശ്വാസം മുട്ടിച്ചു എന്നൽ അപകടം മണത്ത കുട്ടി വിരൽ കൊണ്ട് മൂക്ക് പിടിക്കുകയും അനങ്ങാതെ കിടക്കുകയും ചെയ്തു മകനും മരിച്ചെന്ന് കരുതിയാണ് അജയകുമാർ തീ കൊളുത്തിയത് ഇയാൾ മുറിയിൽ തീ ഇടുന്ന സമയം അടുക്കളയിലെ വാതിൽ വഴിയാണ് കുട്ടി രക്ഷപ്പെട്ടത്.ഓടി രക്ഷപ്പെട്ട മകന് ചെറിയ രീതിയിൽ പൊള്ളലേക്കുക മാത്രമാണ് ചെയ്തത്.കരുനാഗപ്പള്ളി സ്വദേശികളാണ് മരിച്ച ദമ്പതികൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട് ഇന്നലെ വീട്ടിൽ നിന്നും പഠിക്കുന്നകോട്ടയത്തെ കോളേജിലേക്ക് മടങ്ങിയത്. പോലീസ് അസിസ്റ്റന്റ് കമ്മീഷൻ സുദർശൻ,ഫയർഫോഴ്‌സ്, സി ഐ യൂസഫ് നടത്തറമ്മൽ , കുന്ദമംഗലം എസ് ഐഅഷ്‌റഫ്, എസ് ഐ അബ്ദുറഹിമാൻ തുടങ്ങിയവർ സ്ഥലത്തു എത്തിയിട്ടുണ്ട്. പോലിസിന്റെ നേതൃത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!