kerala

ഓണക്കാലത്തെ പാല്‍ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ മാത്രമല്ല പാല്‍വില്‍പ്പനയിലും പുതിയ റെക്കോര്‍ഡ്. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. മില്‍മയുടെ തൈര് വില്‍പ്പനയും ഓണക്കാലത്ത് പൊടിപൊടിച്ചു.

ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാല്‍ മില്‍മ വിറ്റതായാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്നേദിവസം 3,97,672 കിലോ തൈരും വിറ്റുപോയെന്ന് മില്‍മ അറിയിക്കുന്നു. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് പാലിന്റെ വില്‍പ്പന 37,00,209 ലിറ്റര്‍ ആയിരുന്നു. തൈര് 3,91, 923 കിലോയുമായിരുന്നു കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. മുന്‍ വര്‍ഷത്തേക്കാള്‍ വില്‍പ്പന വര്‍ധിച്ചെന്ന് മാത്രമല്ല പാല്‍, തൈര് വില്‍പ്പനയില്‍ പുതിയ സര്‍വകാല റെക്കോര്‍ഡ് കുറിച്ചെന്നതും ഏറെ ശ്രദ്ധേയമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!