കോഴിക്കോട് കുറ്റിക്കടവിലെ പുരാതന തറവാടായ വടക്കമണ്ണിൽ തറവാട്ടിലെ കുടുംബങ്ങൾ ഒത്തുചേർന്നപ്പോളത് തലമുറകളുടെ സംഘമമായി. വടക്കണ്ണിൽ തറവാട്ടിലെ അഞ്ചാം തലമുറയിലെ ആയിരത്തോളം വരുന്ന അംഗങ്ങളാണ് മാവൂരിലെ കടോടി ഹാളിൽ ഒത്തുചേർന്നത്. വടക്കമണ്ണിൽ കോയക്കുട്ടി ഉപ്പാപ്പയിൽ തുടങ്ങിയതാണ് വടക്കമണ്ണിൽ തറവാടിന്റെ പാരമ്പര്യം.
കോയക്കുട്ടി ഉപ്പാപ്പയുടെ മകൻ അബ്ദുറഹ്മാനിലൂടേയും അവരുടെ എട്ട് മക്കളിലൂടേയും വടക്കമണ്ണിൽ തറവാടിന്റെ പെരുമ വളർന്നു. അബ്ദുറഹ്മാന്റെ മക്കളായ പവറുട്ടി, ഉണ്ണിമൊയീൻ, കാദിരി കോയസ്സൻ കോയക്കുട്ടി, ബിച്ചുകുട്ടി, ഇവരുടെ രണ്ട് സഹോദരിമാർ
അവരുടെ മക്കൾ ഭാര്യമാർ ഭർത്താക്കൻമാർ പേരക്കുട്ടികൾ അങ്ങനെ ആയിരത്തോള പേരാണ് വടക്കമണ്ണിൽ തറവാട്ടിലെ അംഗങ്ങളായി ഇന്നുള്ളത്. വ്യവസായികൾ, പ്രവാസികൾ, ഉദ്യോഗസ്ഥർ, അങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് വടക്കമണ്ണിൽ തറവാട്ടിലെ ഇപ്പോളത്തെ തലമുറയിൽ ഉള്ളത്. ആക്കോട്, വാഴക്കാട്, വെള്ളിപറമ്പ്, ചെലവൂർ, കുന്ദമംഗലം, വയനാട്, ചെറൂപ്പ മണാശ്ശേരി, തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരാണ് സംഘമത്തിൽ ഒത്തുചേർന്നത്. മാവൂരിൽ നടന്ന ഒത്തുചേരൽ ചടങ്ങ് പോലീസ് ഉദ്യോഗസ്ഥനായ യൂസുഫ് നടത്തറമ്മൽ (ഇൻസ്പക്ടർ ഓഫ് പോലീസ്, കുന്ദമംഗലം) ഉദ്ഘാടനം ചെയ്തു. മഹൽ കത്തീബ് അനുഗ്രഹ പ്രഭാഷണവും നടത്തി.
മുതിർന്നവരെ ആദരിക്കൽ, ഉൽബോധന പ്രസംഗം, കുട്ടികളുടെ കലാപരിപാടികൾ, കുടുംബത്തിലെ അംഗവും മജീഷ്യനുമായ ജലീലിന്റെ മാജിക് ഷോ തുടങ്ങിയ പരിപാടികളും നടന്നു.
കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നേരത്തെ തന്നെ കുടുംബാംഗങ്ങൾ തമ്മിൽ സഹകരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. സമാനമായ പ്രവർത്തനങ്ങൾ മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളിലും ഉണ്ടാവണമെന്ന് ഒത്തുചേരലിനൊടുവിൽ കുടുംബാംഗങ്ങൾ തീരുമാനം എടുത്തു. സാധ്യമെങ്കിൽ എല്ലാവർഷവും ഇതുപോലെ ഒത്തുചേരുകയും ചെയ്യും.
തറവാട്ടിലെ അംഗങ്ങളായ മുഹമ്മദ് മുസ്ലിയാർ മൗലവി ചെയർമാനും , സലീം മാസറ്റർ പയ്യനാട് സെക്രട്ടറിയും മുഹമ്മദ് പൊന്നം പുറത്ത് ട്രഷററുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കുടുംബ സംഘമം സംഘടിപ്പിച്ചത്. കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടറുംകുടുംബാംഗവുമായ മുഹമ്മദ് അഷ്റഫ്,മുഹമ്മദ് തേവർമണ്ണിൽ നാസർ അരിയിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.