വ്യവസായ മേഖലയിലെ പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പാലക്കൽ ഗ്രൂപ്പ് ഓണകിറ്റ് വിതരണം നടത്തി.വരട്ട്യാക്കൽ പാലക്കൽ ഗ്രനേറ്റ് കമ്പനിയിൽ നടന്ന ചടങ്ങിൽ കിറ്റ് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ നിർവ്വഹിച്ചു.തെഞ്ചേരി വേലായുധൻ സ്വാഗതം പറഞ്ഞു.മെമ്പർ സി എം ബൈജു അധ്യക്ഷത വഹിച്ചു.പാലക്കൽ അഹമ്മദ് കബീർ,കോയ ഖലീജ്, യു വി വിജയൻ,സോമ സുന്ദരൻ,കുറുമണ്ണിൽ ബഷീർ,മൊയ്‌ദീൻ പന്തീർപാടം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.കുന്ദമംഗലത്തും മുക്കത്തുമായി 1500 ലധികം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.