ട്രിപ്പിൾ ലോക് ഡൗൺ തുടരുന്ന കുന്ദമംഗലത്ത് ഇന്ന് രാവിലെ തുറന്ന കടകൾ അടക്കുവാൻ പോലീസ് നിർദ്ദേശം നൽകിയെതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം.
കണ്ടയിമെൻ്റ് സോണായി പ്രഖ്യാപിച്ച ഭാഗങ്ങളിൽ കടയടപ്പ് മാത്രമാണ് നടക്കുന്നതെന്നും ഇത് മാത്രം അംഗീകരിക്കാനാവില്ലന്നും വ്യാപാരികൾ പോലീസിനോട് പറഞ്ഞു. എന്നാൽ ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കുമെന്നും വ്യാപാരികൾ സഹകരിക്കണമെന്നും സ്ഥലത്തെത്തിയ കുന്ദമംഗലം എസ്.ഐ ആവിശ്യപ്പെട്ടു.നിയമം ലംഘിച്ച് തുറക്കുന്ന കടകൾക്കെതിരിൽ നടപടി ശക്തമാക്കുമെന്ന് പോലിസ് ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിപ്പ് നടത്തിയതോടെ ചില കടകൾ അടച്ചിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് അധികൃതരുമായും, ഉയർന്ന പോലീസ് ഉദ്യേഗസ്ഥൻമാരുമായും ഇത് സംബന്ധിച്ച് ചർച്ച നടത്താൻ തയ്യാറെടുക്കുകയാണ് വ്യാപാരികൾ.
കുന്ദമംഗലത്ത് തുറന്ന കടകൾ അടപ്പിച്ച് നടപടികൾ കർശനമാക്കി പോലീസ് ; എതിർപ്പുമായി വ്യാപാരികൾ

