
ആറന്‍മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് പീഡനം. ആളൊഴിഞ്ഞ ഭാഗത്തു വച്ചാണ് പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞു. പ്രതി വധശ്രമക്കേസ് പ്രതിയാണെന്നു സൂചനയുണ്ട്. ഇയാൾ ഇപ്പോൾ പൊലീസ് സ്റ്റേഷനിലാണ്. കൂടുതൽ വിവരവങ്ങൾ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ശേഖരിച്ചു വരുന്നു

