മനുഷ്യന്‍ കാലങ്ങളായി അന്വേഷിക്കുന്നതാണ് ഭൂമിക്ക് സമാനമായ ഗ്രഹം. ഇപ്പോളിതാ ഭൂമിക്ക് സമാനമായ വാസയോഗ്യമായ ഗ്രഹം കണ്ടുപിടിച്ചിരിക്കുകയാണ് നാസ. ജിജെ 357ഡി എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 31 പ്രകാശവര്‍ഷം അകലെയാണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്. അധികം ചൂടും തണുപ്പമല്ലാത്ത പ്രദേശത്താണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ജലത്തിന്റെ അംശം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
നാസയുടെ ഗ്രഹം കണ്ടെത്താന്‍ ഉപയോഗിക്കുന്ന ടെലിസ്‌കോപ്പായ ടെസ്സ് (ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ്) ഭൂമിക്ക് സമാനമായ മൂന്ന് ഗ്രഹങ്ങളാണ് കണ്ടെത്തിയത് – ജിജെ 357എ, ജിജെ 357ബി, ജിജെ 357 ഡി. ഭൂമിയേക്കാള്‍ ഭാരമുണ്ട് ജിജെ 357ഡി-ക്ക്. 31 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹം ഗോള്‍ഡിലോക്ക് സോണിലാണ് കാണപ്പെട്ടത്.
അധികം ചൂടോ തണുപ്പോ ഇല്ലാത്ത വാസയോഗ്യമായ ഗ്രഹങ്ങളാണ് ഗോള്‍ഡിലോക്ക് സോണിലുണ്ടാകുക. ഗ്രഹത്തില്‍ കട്ടികൂടിയ അന്തരീക്ഷമാണ് ഉള്ളതെങ്കില്‍, ഗ്രഹത്തെ ചൂടാക്കാന്‍ പാകത്തിന് ആവശ്യമായ താപം പിടിച്ചെടുക്കാന്‍ ജിജെ 357ഡിക്ക് ആകുമെന്നും അതുകൊണ്ട് തന്നെ ദ്രവ രൂപത്തിലുലള്ള ജലം ഇവിടെ കാണപ്പെട്ടേക്കാമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം ഈ കണ്ടുപിടുത്തത്തെ നോക്കി കാണുന്നത്.

