Kerala Local News

പി.ആർ.ഡി പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; വാക്ക് ഇൻ ഇൻറർവ്യൂ നാളെ

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്ത ശൃംഖല പദ്ധതിക്കായി സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നു. ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 7 രാവിലെ 10.30ന് കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് രാവിലെ എട്ടുമണിമുതൽ ഒൻപതര വരെ രജിസ്റ്റർ ചെയ്യാം.

സബ് എഡിറ്റർ നിയമനത്തിന്‌ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസത്തിൽ പി.ജി ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം ആണ് യോഗ്യത. മാധ്യമസ്ഥാപനങ്ങളിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ജില്ലയിൽ ഒരു സബ് എഡിറ്റർ ഒഴിവാണുള്ളത്. ഇൻഫർമേഷൻ അസിസ്റ്റന്റ് നിയമനത്തിന്‌ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം ഉണ്ടായിരിക്കണം.


കണ്ടന്റ് എഡിറ്റർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം ആണ് യോഗ്യത. സമൂഹമാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷൻ/ ഗ്രാഫിക് ഡിസൈൻ എന്നിവയിൽ പരിചയം വേണം. മൂന്നുവിഭാഗത്തിലും ജേർണലിസത്തിൽ അല്ലെങ്കിൽ മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. ഇവർക്കും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതിന് തെളിവ് ഹാജരാക്കേണ്ടതാണ്. കേരള പി.എസ്.സി മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും.

ഒരാൾക്ക് ഒരു ജില്ലയിൽ മാത്രമേ ഇൻറർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുണ്ടാവൂ. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത. എം പാനൽ ചെയ്യപ്പെട്ടവർക്ക് ഇതര ജില്ലകളിലേക്ക് സ്ഥലംമാറ്റം അനുവദിക്കുന്നതല്ല. മൂന്നു വിഭാഗങ്ങളിലേക്കുമുള്ള ഉദ്യോഗാർത്ഥികൾ മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. സബ് എഡിറ്റർക്ക് പ്രതിമാസം 19800 രൂപയും ഇൻഫർമേഷൻ അസിസ്റ്റന്റിനും കണ്ടന്റ് എഡിറ്റർക്കും പ്രതിമാസം 15400 രൂപയുമാണ് പ്രതിഫലം. വാക്ക്-ഇൻ-ഇന്റർവ്യൂവിനെത്തുന്നവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ വകുപ്പിന്റെ www.prd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!