Trending

കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

കഫീന്‍ രഹിത ഔഷധ പാനീയ കൂട്ടുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് (എംബിജിഐപിഎസ്). താമര ഇതളും മറ്റ് ഔഷധ സസ്യങ്ങളും അവയുടെ ഗുണം നഷ്ടമാകാതെ ശാസ്ത്രീയമായി ഉണക്കി ശംഖുപുഷ്പത്തിന്റെ നിറവും ചേര്‍ത്താണ് ഔഷധ പാനീയ കൂട്ട് നിര്‍മ്മിച്ചത്. സസ്യങ്ങളില്‍ നിന്നുള്ള ഔഷധ ഗുണത്തിനൊപ്പം ഉന്മേഷവും പകരുന്ന കൂട്ടിന് അക്വാ ഫ്‌ളോറ ഇന്‍ഫ്യൂസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ഇതിനു പുറമെ, തുണിയിൽ നിന്ന് രക്തക്കറ നീക്കം ചെയ്യാനുള്ള ഗവേഷണ ആശയം, ആൻ്റിമൈക്രോബിയൽ സ്വഭാവമുള്ള സംയുക്തം തുടങ്ങി സ്റ്റാർട്ടപ്പുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വ്യാവസായിക അടിസ്ഥാനത്തിൽ ഉയർത്താൻ കഴിയുന്ന സാങ്കേതിക വിദ്യകളും സ്വയം സംരംഭകര്‍ക്കു കുറഞ്ഞ മുതല്‍മുടക്കില്‍ നിർമിക്കാവുന്ന ഗൃഹാലങ്കാര വസ്തുക്കൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളും കോഴിക്കോട് ഒളവണ്ണയിലെ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്. ഇവ തിരുവനന്തപുരത്ത് ഇന്ന് (07) നടക്കുന്ന കെഎസ്‌സിഎസ്ടിഇ ആർ ആൻഡ് ഡി സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും ഏറ്റെടുക്കാൻ താത്പര്യപൂർവം മുന്നോട്ടു വരുന്ന സ്റ്റാർട്ടപ്പുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും കൈമാറുമെന്നും
എംബിജിഐപിഎസ് ഡയറക്ടർ ഡോ. എൻ എസ് പ്രദീപ് പറഞ്ഞു.

ഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ചു അക്വാ ഫ്‌ലോറിയ എന്ന പേരില്‍ വിവിധ രൂപത്തിൽ ഇവിടെ നിര്‍മിക്കുന്ന മനോഹരമായ ഗിഫ്റ്റ് മെമെന്റോകൾക്ക് ഇതിനോടകം ആവശ്യക്കാർ വന്നു തുടങ്ങിയിട്ടുണ്ട്. അധിനിവേശ സസ്യങ്ങളുടെ സുസ്ഥിര വിനിയോഗം പ്രോത്സാഹിപ്പിക്കുകയും അവയോടൊപ്പം മറ്റു തനതായ സസ്യങ്ങളും ചേര്‍ത്താണ് ഡ്രൈ ഫ്ലവർ ഗൃഹാലങ്കാര വസ്തുക്കൾ നിർമിക്കുന്നത്.

വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ സംരക്ഷണത്തിനായി പുതിയ സാങ്കേതിക വിദ്യയായ ഇക്കോളജിക്കൽ നിഷ് മോഡലിംഗ് (ഇഎൻഎം) ഉപയോഗിച്ച് സംരക്ഷണ മോഡല്‍, ഔഷധമൂല്യമുള്ളതോ ഹോര്‍ട്ടിക് കള്‍ച്ചര്‍ മൂല്യം ഉള്ളതോ ആയ സസ്യങ്ങളുടെ പൂമ്പൊടി അല്ലെങ്കില്‍ ബീജകോശങ്ങള്‍ ജീവനക്ഷമത നഷ്ടപ്പെട്ടു പോകാതെ ദ്രാവക നൈട്രജനില്‍ സൂക്ഷിക്കുന്നതിനുള്ള പ്രോട്ടോക്കോള്‍ എന്നിവയും ഇവിടെ വികസിപ്പിച്ചിട്ടുണ്ട്.

വെള്ളത്തിൽ വളരുന്ന സസ്യമായ ലെജെനൻഡ്ര ടോക്സികാരിയയുടെ ഇലക്കുള്ളില്‍ വളരുന്ന ഒരുതരം കുമിള്‍ ഇനത്തിൽ നിന്നും സാൽമൊനെല, വിബ്രിയോ, ബാസിലസ് തുടങ്ങി നിരവധി ബാക്റ്റീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ആൻ്റിമൈക്രോബിയൽ സ്വഭാവമുള്ള സംയുക്തം കണ്ടെത്തിയത് ആരോഗ്യ, ഔഷധ ഗവേഷണത്തില്‍ മേഖലയിൽ ഒട്ടേറെ സാധ്യതകളുള്ളതാണ്.

ബസീലസ് ആൾറ്റിറ്റ്യൂഡിനിസ് എന്ന ബാക്റ്റീരിയയില്‍ നിന്നും വേര്‍തിരിച്ചെടുത്ത പ്രോട്ടിയേസ് രാസാഗ്നി ഉപയോഗിച്ചു രക്തക്കറ നീക്കം ചെയ്യാനുള്ള ഗവേഷണ ആശയം എംബിജിഐപിഎസ്സിൽ വികസിപ്പിച്ചത് വലിയ തോതിൽ വ്യവസായ സാധ്യതയുള്ള ഒരു സംയുക്തമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!