International News

കോവിഡ് വാക്‌സിന്‍ എടുത്തില്ല;ജോലിക്കെത്തിയ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട് സിഎന്‍എന്‍

കൊവിഡ് വാക്‌സീന്‍ എടുക്കാതെ ജോലിക്കെത്തിയ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് സിഎന്‍എന്‍. ഓഫീസില്‍ അല്ലെങ്കില്‍ പുറത്ത് ജോലി ചെയ്യുന്ന എല്ലാ സിഎന്‍എന്‍ ജീവനക്കാരും വാക്‌സീന്‍ എടുത്തിരിക്കണമെന്നാണ് സിഎന്‍എന്‍ അടുത്തിടെ നടപ്പിലാക്കിയ നയം.

ഈ നയത്തില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് സിഎന്‍എന്‍ വ്യക്തമാക്കി. വാക്‌സീന്‍ സംബന്ധിച്ച്‌ സിഎന്‍എന്‍ മെമ്മോ നേരത്തെ എ പി പുറത്തുവിട്ടിരുന്നു. ഓഫീസിലെ എല്ലാ ജീവനക്കാരും വാക്‌സിന്‍ എടുത്തിരിക്കണമെന്നാണ് സ്ഥാപനത്തിന്റെ നയമെന്ന് സി.എന്‍.എന്‍. നിയന്ത്രിക്കുന്ന വാര്‍ണര്‍ മീഡിയയുടെ സ്‌പോര്‍ട്‌സ് ആന്റ് ന്യൂസ് പ്രസിഡന്റ് ജെഫ് സുക്കര്‍ പറഞ്ഞു.
അതേ സമയം വാക്‌സീന്‍ എടുക്കാത്തതിന് പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങള്‍ സിഎന്‍എന്‍ പുറത്തുവിട്ടിട്ടില്ല. സിഎന്‍എന്‍ അവരുടെ ഓഫീസുകള്‍ പൂര്‍ണ്ണമായും ഇപ്പോള്‍ തുറന്നിരിക്കുകയാണ്. നാലില്‍ മൂന്ന് ജീവനക്കാരും ഇപ്പോള്‍ ഓഫീസില്‍ എത്തി തന്നെ ജോലി ചെയ്യുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!