International News

മരണം തീമഴയായി പെയ്ത ഹിരോഷിമയിലെ ഓര്‍മകള്‍ക്കിന്ന് 76 വയസ്

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ച ഓര്‍മകള്‍ക്കിന്ന് 76 വയസ്. ലോകം കണ്ടതിൽ വെച്ച് ഏറ്റവും നാശകരമായ യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ പല രാജ്യങ്ങളും ചേരി തിരിഞ്ഞു പരസ്പരം പോരാടി. യുദ്ധത്തിൽ പങ്കെടുത്ത പ്രധാന രാജ്യങ്ങൾ അവരുടെ സാമ്പത്തിക, വാണിജ്യ കഴിവുകൾ എല്ലാം പുറത്തെടുത്ത് സാധാരണക്കാരെന്നോ പട്ടാളക്കാരെന്നോ നോക്കാതെ തന്റെ ശത്രുക്കളെയെല്ലാം കൊന്നൊടുക്കി.

അഡോൾഫ് ഹിറ്റ്ലറുടെ ആത്മഹത്യയോടെ ജർമനി കീഴടങ്ങി. അതോടെ മെയ് 8, 1945 ന് യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ കൂട്ടാക്കിയില്ല. അവരെ പരാജയപ്പെടുത്താൻ അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം.

1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15ന് ജപ്പാനിലെ ഹോണ്‍ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലിറ്റിൽ ബോയ് എന്ന ആ അണുബോംബ് വന്നുപതിച്ചത്. .

അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്.യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിര്‍മ്മിച്ച ലിറ്റില്‍ ബോയ് ആയിരം സൂര്യനുതുല്യമായി ഹിരോഷിമ നഗരം ചുട്ടെരിച്ചു. 1,40000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ടു.

ബോംബ് വര്‍ഷത്തിന്റെ റേഡിയേഷന്‍ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി.ഒന്നരലക്ഷത്തോളം പേര്‍ക്ക് വര്‍ഷങ്ങളുടെ ഇടവേളയില്‍ ജീവന്‍ നഷ്ടമായി. അതിന്റെ ഇരട്ടിയാളുകൾ രോഗങ്ങളുമായി മല്ലിട്ട് കഴിയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!