International News

ഇന്ത്യൻ നഴ്‌സിംഗ് വിദ്യാർഥിനിയെ ഓസ്ട്രേലിയയിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് കൊന്നു, പ്രണയം നിരസിച്ചതിന് പക

കാൻബെറ: ഓസ്ട്രേലിയയിൽ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. 21 കാരിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി ജാസ്മിൻ കൗറിനെയാണ് ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് റേഞ്ചിൽ ആണ് കൊലപാതകം നടന്നത്. 2021 മാർച്ചിൽ ആണ് താരിക്ജോത് സിംഗ് എന്ന ഇന്ത്യൻ വംശജനായ യുവാവ് ജാസ്മിനെ തട്ടിക്കൊണ്ടുപോയത്. കൊലപാതകത്തിന് പിന്നാലെ പ്രതിയായ താരിക്ജോത് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ വിചാരണ നടക്കവേയാണ് ജാസ്മിന്‍റെ മൃതദേഹം കണ്ടെത്തിയത്. വിചാരണ നടക്കെ 2023 ഫെബ്രുവരിയിലാണ് താനാണ് ജാസ്മിനെ കൊലപ്പെടുത്തിയതെന്ന് താരിക്ജോത് കുറ്റസമ്മതം നടത്തിയത്. എന്നാൽ പെണ്‍കുട്ടിയുടെ മൃതദേഹം എവിടെയാണെന്ന് പറഞ്ഞിരുന്നില്ല. നാളുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുഴിച്ചിട്ട നിലയിൽ ജാസ്മിന്‍റെ മൃതദേഹം കണ്ടെത്തിയത്. കേബിളുകള്‍ കൊണ്ടും പ്ലാസ്റ്റിക് ടേപ്പുകൊണ്ടും കെട്ടിയിട്ട നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. കുഴിമാടത്തിലിട്ട് തീകൊളുത്തിയപ്പോൾ പെണ്‍കുട്ടി മരണ വെപ്രാളത്തിൽ മണ്ണ് വരെ തിന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ജാസ്മിൻ കൗറിനെ അഡ്‌ലെയ്ഡിലെ ജോലി സ്ഥലത്തു നിന്നാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കൈയ്യും കാലും കൂട്ടിക്കെട്ടി കാറിന്‍റെ ബൂട്ടിലിട്ട് ഏകദേശം നാല് മണിക്കൂറോളം സഞ്ചരിച്ചാണ് കൊലപാതകം നടന്ന സ്ഥലത്തെത്തിയതെന്ന് പ്രതി വിചാരണ വേളയിൽ സമ്മതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ജാസ്മിനെ പ്ലാസ്റ്റിക് കേബിളുകള്‍ കൊണ്ടും ടേപ്പു കൊണ്ടും വരിഞ്ഞ് മുറുക്കിയ ശേഷം ജീവനോടെ കുഴിയിലേക്ക് ഇട്ട് പ്രതി തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!