മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യ റായിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്. പഴുവൂർ ദേശത്തെ റാണിയായ നന്ദിനിയെയാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
Vengeance has a beautiful face! Meet Nandini, the Queen of Pazhuvoor!#PS1 releasing in theatres on 30th September in Tamil, Hindi, Telugu, Malayalam and Kannada. 🗡@LycaProductions #ManiRatnam @arrahman pic.twitter.com/P4q5jdqHhI
— Madras Talkies (@MadrasTalkies_) July 6, 2022
പ്രതികാരത്തിന് മനോഹരമായൊരു മുഖമുണ്ട് എന്നാണ് പോസ്റ്ററിനൊപ്പം ചേർത്തിരിക്കുന്ന വാചകം.ജയറാം, വിക്രം, ഐശ്വര്യ റായ്, ജയം രവി, പ്രകാശ് രാജ്, കാര്‍ത്തി, തൃഷ, ശരത് കുമാര്‍, പാര്‍ഥിപന്‍, ലാല്‍, പ്രഭു, റിയാസ് ഖാന്‍, കിഷോര്‍, വിക്രം പ്രഭു, റഹ്‍മാന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 30നാണ് ചിത്രത്തിന്റെ റിലീസ്. ഇതോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടാന്‍ തുടങ്ങിയിരുന്നു.വിക്രത്തിന്റെ ആദിത്യ കരികാലന്‍, കാര്‍ത്തിയുടെ വന്തിയത്തേവന്‍ എന്നീ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്.