ആത്മീയ നേതാവിനെ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തി.മഹാരാഷ്ട്രയില്‍ നാസിക് ജില്ലയിലെ യേവ്‌ലയില്‍ താമസിക്കുന്ന അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ഖാജാ സയ്യിദ് ചിസ്തിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് യേവ്‌ല ടൗണില്‍വെച്ചായിരുന്നു സംഭവം.കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.മരിച്ച ഖ്വാജ സയ്യദ് ചിഷ്തി, യെയോലയിൽ ‘സൂഫി ബാബ’ എന്നാണ് അറിയപ്പെടുന്നത്. അക്രമികൾ നെറ്റിയിൽ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. നാലു പേരടങ്ങിയ സംഘമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.കൊലപാതകത്തിന് പിന്നാലെ അക്രമിസംഘം സൂഫി ബാബയുടെ കാറും തട്ടിയെടുത്താണ് കടന്നുകളഞ്ഞത്. യെയോല പൊലീസ് സ്റ്റേഷനിൽ കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൊലയാളികളെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.