Local News

എസ് എസ് എൽ സി,പ്ലസ് ടു അവാർഡ് ദാനവും കരിയർ ഗൈഡൻസും സംഘടിപ്പിച്ചു

എം.എസ്. എഫ് പൈങ്ങോട്ടുപുറം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന “തഹ്ദീദ് ” ത്രൈമാസ കാമ്പയിന്റെ ഭാഗമായി SSLC,+2 അവാർഡ് ദാനവും കരിയർ ഗൈഡൻസും സംഘടിപ്പിച്ചു.

എം.എസ്. എഫ്. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്‌ഉദ്ഘാടനം ചെയ്തു.

മുഹ്സിൻ മുജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിജി ട്രൈനർ അബ്ദുസമദ് കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി.

പ്രസ്തുത പരിപാടിയിൽ SSLC,+2 പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളേയും സീതി സാഹിബ്‌ എക്സലെൻസി അവാർഡ് നൽകി ആദരിച്ചു.

ചടങ്ങിൽ വെച്ച് എം.എസ്. എഫ്. ഹരിത സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഫിദ TP യെ ആദരിച്ചു.ഖുർആൻ ക്വിസ്, മെഹന്തി ഫെസ്റ്റ് വിജയികൾക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.എം.എസ്. എഫ്.കുന്നമംഗലം മണ്ഡലം പ്രസിഡണ്ട് ജുനൈദ് പെരിങ്ങൊളം, പഞ്ചായത്ത് പ്രസിഡന്റ് സിറാജ് ചൂലാംവയൽ , കെ .ബഷീർ മാസ്റ്റർ, കെ.പി.അബ്ബാസ്, സമീറ അരീപ്പുറം,കെ.പി. സൈഫുദ്ദീൻ,ജി.കെ. ഉബൈദ്,കെ.പി. ഷംസുദ്ധീൻ,ലത്തീഫ് ടി.കെ തുടങ്ങിയവർ സംസാരിച്ചു.കെ.പി.അൻസിൽ സ്വാഗതവും അബ്ദുൽ വാരിസ് പി.ടി നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!