കോഴിക്കോട് ജില്ലയില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കി. ജില്ലയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച ഒരാള്‍ക്കെതിരെയും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നയാളെ സന്ദര്‍ശിക്കാന്‍ എത്തിയ ആള്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ ശ്രമിച്ചതിന് കോഴിക്കോട് വെള്ളയില്‍ സ്വദേശിക്കെതിരെ ടൗണ്‍ പൊലീസാണ് കേസെടുത്തത്. ക്വാറന്റൈനില്‍ കഴിയുന്നയാളെ സന്ദര്‍ശിക്കാനായി എത്തിയ യുവാവിനെതിരെയും പൊലീസ് കേസെടുത്തത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പരാതിയിലാണ്.
ഇന്നലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച വെളളയിലെ ഫ്ലാറ്റിലുള്ള കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് വരുമെന്നാണ് പ്രതീക്ഷ.