രോഗവ്യാപനം കൂടിയതോടെ കോഴിക്കോട് കടുത്ത നിയന്ത്രണത്തിലേക്ക്. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വ്യാപാരികള്‍ വീഴ്ച വരുത്തിയാല്‍ മുന്നറിയിപ്പില്ലാതെ സെന്‍ട്രല്‍ മാര്‍ക്കറ്റും വലിയങ്ങാടി മാര്‍ക്കറ്റും അടച്ചിടാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. റെയില്‍വേ സ്റ്റേഷനിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.
കോഴിക്കോട് ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്‍ കൃഷ്ണന്‍ ജോലി ചെയ്ത ഫ്ളാറ്റിലെ 6 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇനി 5 പേരുടെ പരിശോധന ഫലങ്ങള്‍ കൂടെ ഔദ്യോഗികമായി പുറത്ത് വരാനുണ്ട്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവയും പോസിറ്റീവ് ആണെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കോഴിക്കോട് കടുത്ത നിയന്ത്രണത്തിലേക്ക് പോവുന്നത്. വലിയങ്ങാടിയില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടന്ന് ഉറപ്പ് വരുത്താനുള്ള ചുമതല പൊലീസിന് നല്‍കിയിട്ടുണ്ട്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും മാര്‍ക്കറ്റുകളിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്

