ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന റിലീഫ് ചാരിറ്റി സജീവപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ അസീസ് ചേരിഞ്ചാൽ സന്മസുകളുടെ സഹായം തേടുന്നു.ഇദ്ദേഹത്തിൻ്റെ രോഗം ഭേദമാകണമെങ്കിൽ അടിയന്തിരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടപ്പിലാക്കേണ്ടത് ഉണ്ട്.ഈ ശസ്ത്രക്രിയ ചെയ്തെങ്കിൽ മാത്രമേ ഇദ്ദേഹത്തെ പൂർവ്വസ്ഥിയിലേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്ന് എം.വി.ആറിലെ ഡോക്ടർമാർ അറിയിച്ചു.താമസിക്കുന്ന വീടും സ്ഥലവും ബാങ്ക് ലോൺ എടുത്തത് കാരണം ജപ്തി നടപടി നേരിട്ട്കൊണ്ടിരിക്കുകയാണ്.നാൽപ്പത് ലക്ഷത്തോളം വരുന്ന ഭാരിച്ച ചിലവ് കുടുംബത്തിന് താങ്ങാൻ കഴിയാതേവന്നതിനാൽ കുന്ദമംഗലത്തെ രാഷ്ട്രീയ-സാമൂഹ്യ-മത രംഗത്ത് പ്രവർത്തിക്കുന്നവരും ജനപ്രതിനിധികളും യോഗം ചേർന്ന് കമ്മറ്റിരൂപീകരിക്കുകയും കുന്ദമംഗലം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ചാരിറ്റിരംഗത്തെ അഡ്വ:ഷെമീർചേരിഞ്ചാൽ 11 ലക്ഷംരൂപ എം.കെ.രാഘവൻഎം.പി.മുഖാന്തിരം കുടുംബത്തിന് കൈമാറിയിരുന്നു.എന്നൽ നാൽപത് ലക്ഷത്തോളം രൂപയാണ് ആകെ തുക വേണ്ടത്.ഇതിനായി കനിവുള്ളവർ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഫെഡറൽ ബാങ്ക്അക്കൗണ്ട് കുന്ദമംഗലം അക്കൗണ്ട് നമ്പർ 19710200005182 IFC എഫ്.ഡി.ആർ.എൽ 0001971