Trending

വണ്ണം കുറയ്‌ക്കാൻ ശസ്ത്രക്രിയ; യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി,ചികിത്സ പിഴവെന്ന് കുടുംബം

വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ്. അനാസ്ഥയെ കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത് . കേസിന് പോകരുതെന്നും ആവശ്യപ്പെട്ടെന്നും” കുടുംബം പറയുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറായ നീതുവിന്‍റെ വിരലുകളാണ് മുറിച്ചത്. യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരിയാണ് നീതു.ആന്തരിക അണുബാധയെ തുടർന്ന് ​ഗുരുതരാവസ്ഥയിലായതിന് പിന്നാലെയാണ് വിരലുകൾ മുറിച്ചത്. ഫെബ്രുവരി 22 ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.നീതുവിന്‍റെ അവസ്ഥയ്ക്ക് കാരണം കോസ്മറ്റിക്ക് ക്ലിനിക്കാണെന്ന് കുടുംബം ആരോപിച്ചു. ”ഇപ്പോഴും ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങിയിട്ടില്ല . 22 ദിവസം വെന്‍റിലേറ്ററിൽ കിടന്നു. നിലവിൽ ഐസിയുവിലാണ്. നിലവിൽ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. തുമ്പ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!