Trending

കെഎസ് തുടരണം, കണ്ണൂരിലും കോട്ടയത്തും പോസ്റ്ററുകൾ

കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്. കെ സുധാകരനെ അനുകൂലിച്ച് വിവിധയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കെ.എസ് തുടരണം, കണ്ണൂരിന്റെ പോരാട്ട ഭൂമിയിൽ തല ഉയർത്തിപ്പിടിച്ച് നമ്മെ നയിച്ചവൻ,എന്ന തലക്കെട്ടോടെയാണ് കണ്ണൂർ നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.അതെ സമയം കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാത്തത് ഘടകകക്ഷികളിലും ആശങ്കയുയര്‍ത്തുന്നുണ്ട്.കെ സുധാകരനെ പിണക്കി മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അനുനയത്തിന് മുതിര്‍ന്ന നേതാക്കള്‍ സുധാകരനുമായി നേരിട്ട് സംസാരിക്കും. നേതൃമാറ്റത്തിന്റെ ആവശ്യകത ബോധിപ്പിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന്റെ സംസ്‌കാരം മറന്നുള്ള പ്രതികരണങ്ങള്‍ നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് ബെന്നി ബഹനാന്‍ എംപി പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!