National News

രജൗരിയിൽ തിരിച്ചടിച്ച് സൈന്യം; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ രജൗരിയിൽ സൈന്യത്തിൻ്റെ തിരിച്ചടി. കാണ്ടി വന മേഖലയിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു . എകെ 56 തോക്കും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇന്നലെ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.

സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും മറ്റൊരാൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. കൂടാതെ, 1 എകെ 56 റൈഫിൾ, എകെ റൈഫിളിന്റെ 4 മാഗസിനുകൾ, 56 റൗണ്ട് വെടിയുണ്ടകൾ, 1×9 എംഎം പിസ്റ്റൾ, മാഗസിൻ, 3 ഗ്രനേഡുകൾ, 1 വെടിമരുന്ന് പൗച്ച് എന്നിവ ഇതുവരെ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കാണ്ടി വനമേഖലയിലെ ഭീകരവിരുദ്ധ ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ശനിയാഴ്ച ജമ്മുവിലെത്തും. ജമ്മു സെക്ടറിലെ സുരക്ഷാ സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്യും.സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും പ്രതിരോധ മന്ത്രിക്കൊപ്പമുണ്ട്. രജൗരി സെക്ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത ഓപ്പറേഷൻ നടന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകളായ PAFF ഏറ്റെടുത്തു. ആക്രമണത്തെ തുടര്‍ന്ന് രജൗരി ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!