National News

മണിപ്പൂരിന് പിന്നാലെ മേഘാലയിലും സംഘർഷം; പതിനാറ് പേർ അറസ്റ്റിൽ

മണിപ്പൂരിൽ സംഘർഷത്തിന് പിന്നാലെ മേഘാലയിലും സംഘർഷം. കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പതിനാറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലാപമുണ്ടാക്കാനും അക്രമം സൃഷ്ടിക്കാനും ആരെങ്കിലും ശ്രമിച്ചാൽ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മിസോ മോർഡൻ സ്‌കൂളിന് സമീപമുള്ള നോൺഗ്രിം ഹിൽസിലാണ് സംഘർഷമുണ്ടായത്.
ഗോത്ര വിഭാഗമല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ എതിർത്ത് നാഗാ, കുക്കി ഗോത്രവർഗക്കാർ സംഘടിപ്പിച്ച ഐക്യദാർഢ്യ മാർച്ചിലാണ് സംഘർഷമുണ്ടായത്.

ഒറ്റ രാത്രികൊണ്ട് സംഘർഷം തീവ്രമായ മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തെയും അസം റൈഫിൾസിനെയും ആറ് ജില്ലകളിലായി വിന്യസിപ്പിച്ചിരുന്നു. വംശീയ അക്രമം തടയുന്നതിനുവേണ്ടി വെടിയുയര്‍ത്തുന്നതിന് മണിപ്പൂര്‍ ഗവര്‍ണര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!