മൂന്നാം ലോകകേരള സഭ: ഓൺലൈൻ അപേക്ഷാ ഫോറം പ്രകാശനം ചെയ്തു
2022 ജൂൺ 17 മുതൽ 18 വരെ നടക്കുന്ന മൂന്നാമത് ലോകകേരള സഭയ്ക്ക് മുന്നോടിയായി സഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള ഓൺലൈൻ അപേക്ഷ ഫോറം ലോക കേരള സഭ വെബ്‌സൈറ്റ് വഴി നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള പ്രവാസികൾക്ക് ലോക കേരള സഭയുടെയോ നോർക്കയുടേയോ വെബ്‌സൈറ്റ് വഴി നിർദ്ദിഷ്ടഫോമിൽ അപേക്ഷ സമർപ്പിക്കാം. (https://norkaroots.or-g/, http://lokakeralasabha.com/ മെയ് 15 ആണ് പൂരിപ്പിച്ച അപേക്ഷകൾ ഓൺലൈൻ ആയും തപാൽ ആയും അയക്കേണ്ട അവസാന തിയതി.
നിയമസഭയിലേക്കും ഇന്ത്യൻ പാർലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശത്ത് താമസിക്കുന്ന മലയാളികൾ, മടങ്ങിയെത്തിയ സമൂഹത്തിന്റെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് ലോകകേരളസഭയിലെ മറ്റു പ്രധിനിധികൾ.
വിവിധ തസ്തികകളിൽ കരാർ നിയമനം
വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിൽ ബിസിനസ് അനലിസ്റ്റ്, കൊമേഴ്‌സ്യൽ കോ-ഓർഡിനേറ്റർ, എക്‌സിക്യൂട്ടീവ്-സെക്രട്ടറിയൽ ആൻഡ് കംപ്ലയിൻസ്, എക്‌സിക്യൂട്ടീവ് – എച്ച്.ആർ ആൻഡ് അഡ്മിനിസ്‌ട്രേഷൻ, എക്‌സിക്യൂട്ടീവ്-ഐ.റ്റി., ഫ്രൺ് ഓഫീസ് എക്‌സിക്യൂട്ടീവ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.cmdkerala.net.
ഡിഫാം പരീക്ഷ ജൂൺ 22 മുതൽ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാർട്ട് 1 റഗുലർ/സപ്ലിമെന്ററി ഡിഫാം പരീക്ഷ ജൂൺ 22 മുതൽ നടക്കും. പരീക്ഷക്ക് രജിസ്റ്റർ ചെയ്യേൺ അപേക്ഷകർ നിശ്ചിതതുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ മേയ് 9 ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ 13 നകം ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, ഡയറക്‌ടേറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി ബുക്കിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പകർപ്പ് വയ്ക്കണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.
ഡെപ്യൂട്ടേഷൻ നിയമനം
കേരള സർക്കാരിന് കീഴിൽ സ്വയംഭരണ സ്ഥാപനമായ കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്-ൽ എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താൽപ്പര്യമുള്ള സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറിൽ കുറയാത്ത തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ. 144 പ്രകാരമുള്ള അപേക്ഷ വകുപ്പു മേധാവിയുടെ എൻ.ഒ.സി സഹിതം മെയ് 31നു വൈകിട്ട് അഞ്ചിനു മുൻപായി മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യൂ.എസ.്, ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
അറിയിപ്പുകൾ
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കോഴിക്കോട് ഗവ. ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തിൽ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേയ് 10 (നിയമം), മേയ് 21 (മാനേജ്‌മെന്റ്), മേയ് 25 (ഇംഗ്ലീഷ്) തീയതികളില്‍ രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകാം. ഫോണ്‍: 0495 2730680
ഹോട്ടല്‍ മാനേജ്മെന്റ് പൊതുപ്രവേശന പരീക്ഷ 2022: അപേക്ഷാ തീയതി നീട്ടി
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ബി.എസ് സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി മെയ് 16 വരെ നീട്ടി. ജൂണ്‍ 18 ന് പരീക്ഷ നടക്കും. എറണാകുളം, മൂവാറ്റുപുഴ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. പ്ലസ് ടു പരീക്ഷ പാസ്സായവര്‍ക്കും പ്ലസ് ടു അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പൊതു വിഭാഗത്തിന് 25 വയസ്സും സംവരണ വിഭാഗങ്ങള്‍ക്ക് 28 വയസ്സുമാണ് പ്രായപരിധി. താത്പര്യമുള്ളവർക്ക് www.nchmjee.nta.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0495- 238586, 9400508499
തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകള്‍
ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ- പി.ജി ഡിപ്ലോമ കോഴ്സുകള്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കും. ഡിപ്ലോമ കോഴ്സിന് പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലും പി.ജി ഡിപ്ലോമ കോഴ്സിന് ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം. പ്രായപരിധി 25 വയസ്. എസ്.സി /എസ്.ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസിളവുമുണ്ട്. ഫോണ്‍: 0495 2385861, 94479 942 45
മണ്‍സൂണ്‍കാല കടല്‍ രക്ഷാ പ്രവര്‍ത്തനം; ഫിഷറീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കും
കോഴിക്കോട് ജില്ലയില്‍ മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം മെയ് 15 മുതല്‍ ആരംഭിക്കും. അപകടത്തെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍, അപകടത്തില്‍പ്പെട്ട യാനങ്ങളുടെ തരം, നിറം, ദിശ, തൊഴിലാളികളുടെ വിവരങ്ങള്‍ തുടങ്ങി മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളുടെയും തോണികളുടെയും വിവരങ്ങൾ യാനം ഉടമസ്ഥര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അപകടങ്ങള്‍ ഒഴിവാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുകയും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അനുസരിക്കണമെന്നും കടല്‍ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
എം.എ ആന്ത്രോപ്പോളജി പ്രവേശനം
കണ്ണൂര്‍ സര്‍വ്വകലാശാല ഡോ. ജാനകി അമ്മാള്‍ ക്യാമ്പസില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള എം.എ ആന്ത്രോപ്പോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ admission.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ മെയ് 15 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447380663
കമ്പനി സെക്രട്ടറി ഒഴിവ്
എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം (എ.സി.എസ്), ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. ശബള സ്‌കെയില്‍: 22360- 37940/. പ്രായപരിധി: 18- 45 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം)
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 20 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു. ഫോണ്‍: എറണാകുളം (0484-2312944).
മണ്ണെണ്ണ പെര്‍മിറ്റ്
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലെ മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍ മെയ് ഒന്‍പത് രാവിലെ 10.30 മുതല്‍ വൈകീട്ട് നാല് മണി വരെ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. അര്‍ഹരായ പെര്‍മിറ്റുടമകള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പഴയ പെര്‍മിറ്റ്, പെര്‍മിറ്റിന്റെ ഫീസായ 105 രൂപ എന്നിവ ഓഫീസില്‍ ഹാജരാക്കി പുതിയ പെര്‍മിറ്റുകള്‍ കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
മണ്ണെണ്ണ പെര്‍മിറ്റ്
കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലെ മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍ മെയ് ഒന്‍പതിനും 10നും രാവിലെ 10 മുതല്‍ വൈകീട്ട് നാല് മണി വരെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. അര്‍ഹരായ പെര്‍മിറ്റുടമകള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, യാനത്തിന്റെ ആര്‍.സിയും ലൈസന്‍സും, പഴയ പെര്‍മിറ്റ്, പെര്‍മിറ്റിന്റെ ഫീസായ 105 രൂപ എന്നിവ ഓഫീസില്‍ ഹാജരാക്കി പുതിയ പെര്‍മിറ്റുകള്‍ കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
മെയ് ഒന്‍പതിന് പൂക്കാട്, ചെറിയമങ്ങാട്, കൊയിലാണ്ടി ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരും,10 ന് തിക്കോടി, കൊളാവിപ്പാലം എന്നിവിടങ്ങളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവർക്കും പുതിയ പെർമിറ്റുകൾ കൈപ്പറ്റാം. യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ നേരിട്ട് എത്തണം.