പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. വിവാഹം കഴിഞ്ഞ വിവരം ഖദീജയും എ ആര്‍ റഹ്‌മാനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഖദീജയുടെ സഹോദരനും ഗായകനുമായ എ ആര്‍ അമീനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
‘ദൈവം ഈ ദമ്പതികളെ അനുഗ്രഹിക്കട്ടെ’ എന്ന കുറിപ്പോടെയാണ് റഹ്‌മാന്‍ വിവാഹത്തിന്റെ സന്തോഷം പങ്കുവെച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീന്‍.
ഗായിക കൂടിയായ ഖദീജ എന്തിരന്‍ എന്ന രജനികാന്ത് ചിത്രത്തില്‍ റഹ്‌മാന്റെ സംഗീതത്തില്‍ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് പിന്നണി ഗാനരംഗത്ത് തുടക്കും കുറിച്ചത്. ഖദീജയുടെ പുതിയ ആല്‍ബത്തിന്റെ പോസ്റ്ററും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ‘കുഹു കുഹു’ എന്നാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്.

