National News

പശ്ചിമ ബംഗാളിലെ അക്രമ സംഭവം; അന്വേഷണ സംഘത്തെ അയച്ച് കേന്ദ്രം;

നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ അക്രമ സംഭവം അന്വേഷിക്കാന്‍ നാലംഗ സംഘത്തെ അയച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം. തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് രണ്ട് കത്തുകള്‍ അയച്ചതിന് ശേഷമാണ് അഡിഷണല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്‍ക്കത്തയിലെത്തി. അക്രമ സംഭവങ്ങള്‍ തടയണമെന്നും വിശദമായ റിപ്പോര്‍ട്ട് തേടിയുമുള്ള കത്ത് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനയച്ചിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. 14 ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ പറഞ്ഞു. ആക്രമണത്തില്‍ പാര്‍ട്ടികള്‍ പരസ്പരം പഴിചാരുകയാണ് ഉണ്ടായിട്ടുള്ളത്.

അക്രമസംഭങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ കത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. അതിക്രമങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. പ്രതികരണമില്ലാത്തത് ഗൗരമായി കാണുമെന്നും ബുധനാഴ്ച ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല അയച്ച രണ്ടാമത്തെ കത്തില്‍ പറഞ്ഞു.ഇതിന് പിന്നാലെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും കേന്ദ്രം വിഷയത്തില്‍ വിശദീകരണം ആരാഞ്ഞു. ബംഗാളില്‍ അക്രമ സംഭവങ്ങളില്‍ ഇതുവരേയും അയവ് വന്നിട്ടില്ലെന്നും സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉടന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!