News

വാടകയ്‌ക്കെടുത്ത ഒറ്റ മുറിയുടെ മുറ്റത്ത് ചെരുപ്പ് കച്ചവടം നടത്തിയ ദമ്പതികൾക്ക് വീട് വെച്ച് നൽകാൻ ഐ എസ് എം

കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഇമ്പാക്ട്

കോഴിക്കോട് : കുന്ദമംഗലം പൊയ്യയിൽ വാടകയ്‌ക്കെടുത്ത ഒറ്റ മുറിയിൽ ദുരിത ജീവിതത്തിൽ നിന്നും മോചിതരാവുകയാണ് നസീർ- രഹന ദമ്പതികൾ. കഴിഞ്ഞ ദിവസം ഇവരുടെ ദുരിത വാർത്ത കുന്ദമംഗലം ന്യൂസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു ഇതിനെ തുടർന്നാണ് ഇവർക്ക് താമസിക്കാനായുള്ള വീട് നല്കാൻ തയ്യാറായി കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന വിഭാഗമായ ഐ എസ് എം രംഗത്തെത്തിയത്.

നിലവിലുള്ള ദമ്പതികളുടെ മൂന്ന് സെന്റ് ഭൂമിയിൽ വീട് നിർമ്മിച്ച് നൽകാനാണ് തീരുമാനം.ആറു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി നൽകും. മുഴുവൻ ചിലവും ഐ എസ് എം ഏറ്റെടുക്കും. സംഘടനയുടെ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഗോൾഡൻ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവർക്ക് വീട് നൽകുക. വാർത്തയറിഞ്ഞെത്തിയ പ്രശസ്ത മാധ്യമ പ്രവർത്തകനും ഐ എസ് എം സംസ്ഥാന കമ്മറ്റി വൈസ് പ്രസിഡന്റും ഗോൾഡൻ ഹോം പദ്ധതി കൺവീനറുമായ നിസാർ ഒളവണ്ണ ഇക്കാര്യം കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി വെളിപ്പെടുത്തി.

കഴിഞ്ഞ 32 വർഷകാലമായി കോഴിക്കോട് പാളയം, മിഠായി തെരുവ് എന്നിവടങ്ങളിൽ തെരുവിൽ ചെരുപ്പ് കച്ചവടം ചെയ്ത് ഉപ ജീവനം നടത്തിരുന്ന നസീർ- രഹന ദമ്പതികൾ ഈ വർഷത്തെ റംസാനും വിഷുവും മുന്നിൽ കണ്ട് കയ്യിൽ ഉണ്ടായിരുന്ന തുച്ഛമായ തുക മുഴുവനായും സുഹൃത്തക്കളോട് കടം വാങ്ങിയും വ്യാപാരം നടത്താനുള്ള ഒരുക്കത്തിൽ നിൽക്കെയാണ് കോവിഡ് മൂലം ലോക്ക് ഡൌൺ പ്രഖ്യാപനം ഉണ്ടാവുന്നത്. ഇതിൽ കടം കയറിയ ഈ ചെറിയ കുടുംബം വീടിനു മുൻപിൽ തന്നെ ചെരുപ്പ് വില്പന നടത്തുന്ന കാര്യം മനുഷ്യാവകാശ കമ്മീഷൻ പ്രവർത്തകൻ നൗഷാദ് തെക്കയിൽ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹം ഇവർക്ക് വേണ്ട ഭക്ഷ്യ കിറ്റുകൾ അന്ന് തന്നെ വിതരണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് വാർത്ത സംഘം സംഭവസ്ഥലത്തെത്തി വസ്തുത തിരിച്ചറിഞ്ഞ് വാർത്ത നൽകുന്നത്. കക്കോടി മക്കട സ്വദേശികളായ ഇവർ പൊയ്യയിൽ എത്തിയിട്ട് വർഷങ്ങളായി.

ഗോൾഡൻ ഹോം പദ്ധതി കൺകൺവീനറും മുതിർന്ന മാധ്യമ പ്രവർത്തകനുമായ നിസാർ ഒളവണ്ണ, ഐഎസ് എം സംസ്ഥാന ഭാരവാഹികളായ സൈദ്‌ മുഹമ്മദ്‌ കുരുവട്ടുർ, റഹ്മത്തുള്ള സ്വലാഹി, കോഴിക്കോട് ജില്ലാ കൺവീനർ സൈനുൽ ആബിദ് എന്നിവരും സ്ഥലം സന്ദർശിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!