രാജ്യത്തെ കൊവിഡ് ബാധിതരുടെ അരലക്ഷത്തിലേക്ക്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 49391 കൊവിഡ് കേസുകളാണ്. രോഗം ബാധിച്ച 1694 പേര്‍ ഇതുവരെ മരണപ്പെട്ടു. 14183 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 33514 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 126 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. ഇത്രയും സമയം കൊണ്ട് രാജ്യത്ത് പുതിയ 2958 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 15000-ത്തിനടുത്തെത്തി. ഗുജറാത്തിലും, ദില്ലിയിലും, തമിഴ്‌നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണം കുതിക്കുമ്പോള്‍ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇന്നലെ പുതിയ കേസുകളില്‍ കുറവ് രേഖപ്പെടുത്തുകയും രോഗമുക്തരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.

