Trending

കോവിഡ് ബാധിച്ച് കുന്ദമംഗലം പുത്തൂർ മഠം സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത് : കോവിഡ് ബാധിച്ച് വിദേശത്ത് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലംപുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിമാണ് (57) കുവൈത്തിലെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. രോഗം ബാധിച്ച ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഐ സി യു വിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധ ആയതിനാൽ എല്ലാ സുരക്ഷയും മാനിച്ച് മരണപ്പെട്ട രാജ്യത്ത് തന്നെ ഇദ്ദേഹത്തിന്റെ മയ്യിത്ത് മറവ് ചെയ്യൽനടക്കും. നേരത്തെയും പല രാജ്യങ്ങളിലായി മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്ത് വരികയാണ്.കുവൈത്ത് കെ.എം സി.സി പ്രവർത്തകനാണ്.

ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു കിച്ചണ്‍ കബോര്‍ഡ് കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു. കഴിഞ്ഞ നോമ്പിന് ആണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്നത്.

ഭാര്യ;ഇമ്പിച്ചി ബീവി
മക്കള്‍;ഉമ്മര്‍കോയ, ഫാത്തിമത്ത് സുഹ്‌റ, ആയിഷ ഫര്‍ഹത്ത്
മരുമക്കള്‍;മുജീബ് മാത്തോട്ടം, നൗഫല്‍ കാരന്തൂര്‍

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!