യാത്രക്കിടെ വളർത്ത് പൂച്ചയെ നഷ്ടമായ സങ്കടത്തിലാണ് മുട്ടാഞ്ചേരി സ്വദേശിയായ അനിൽകുമാറും കുടുംബവും. മുട്ടാഞ്ചേരിയിൽ നിന്ന് വരട്ടിയാക്കിലേക്കുള്ള യാത്രക്കിടെയാണ് അവർക്ക് അവരുടെ പൊന്നോമനയായ വളർത്ത് പൂച്ചയെ നഷ്ടമായത്. ഒരു വർഷം മുൻപ് കുറ്റിയാടിയിൽ ഉള്ള ഒരു ബന്ധു ഇവർക്ക് സമ്മാനമായി നൽകിയ പേർഷ്യൻ പൂച്ച വിഭാഗത്തിൽ പെട്ട കുഞ്ഞിനെയാണ് കാണാതെയായത്. വെള്ളയും തവിട്ടും നിറഞ്ഞ നിറമാണ് പൂച്ചകുഞ്ഞിനുള്ളത്.
മുട്ടാഞ്ചേരിയിൽ നിന്നും വരട്ടിയാക്കിൽ ഉള്ള അനികുമാറിന്റെ പെങ്ങളുടെ വീട്ടിലേക്ക് പോകുന്ന സമയത്ത് പൂച്ചയെ കൂട്ടിലാക്കി ഓട്ടോയുടെ പുറകിൽ വെച്ചിരുന്നതായി അനിൽകുമാർ പറഞ്ഞു. വരട്ടിയാക്കിലെ വീട്ടിലെത്തി കൂട്ടിൽ നോക്കുമ്പോളാണ് പൂച്ചക്കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്.
പൂച്ചയെ കണ്ട് കിട്ടുന്നവർ 9633731018 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.