ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൂടത്തുംപാറ ഗവ. എൽ.പി സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 56 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ബാബുരാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എം ഉഷാദേവി, മുൻ ഹെഡ്മാസ്റ്റർ യു.വി ജയരാജൻ, പി.ടി.എ പ്രസിഡൻ്റ് പി ബിനീഷ്, ഐ.സി.ഡി.എസ് സൂപർവൈസർ സവിത എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എൻ ഷർമിള സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഹസീന നന്ദിയും പറഞ്ഞു.
കൂടത്തുംപാറ ഗവ. എൽ.പി സ്കൂൾ കെട്ടിടം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
