bussines

റെക്കോർഡ് നിരക്കിൽ നിന്ന് സ്വ‍ർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 280 രൂപയുടെ കുറവ്. ഒരു പവൻ സ്വർണത്തിന് 44,720 രൂപയാണ് വില. ഒരു ഗ്രാമിന് 5,590 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 2011 ഡോളറിലാണ് വില. ഇന്നലെ സ്വർണ വില പവന് 45,000 രൂപയിൽ എത്തിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

ഈ മാസവും സ്വർണ വിലയിൽ മുന്നേറ്റമുണ്ട്. യുഎസ് ബാങ്ക് തകർച്ചയുടെ പശ്ചാത്തലത്തിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് സ്വർണ വില ഉയർത്തിയത്. കഴിഞ്ഞ മാസം സ്വ‍ർണ വില കുത്തനെ ഉയർന്നിരുന്നു. മാർച്ചിൽ പവന് 2720 രൂപയാണ് ഉയർന്നത്. മാർച്ച് 18,19 തിയതികളിൽ ഇതിന് മുമ്പുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു സ്വർണ വില.

പവന് 44,240 രൂപയും ഗ്രാമിന് 5,530 രൂപയായിരുന്നു വില.മാർച്ച് ഒൻപതിന് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 40,720 രൂപയായിരുന്നു വില. പിന്നീട് വില കുതിക്കുകയായിരുന്നു. താൽക്കാലികമായി വില ഇടിഞ്ഞാലും ഈ വർഷം വില ഉയരുമെന്ന് ഈ രംഗത്തെ വിദഗ്ധർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 2000 ഡോളർ കടന്നാണ് വ്യാപാരം എന്നത് ശ്രദ്ധേയമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

bussines News

രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ 79 കടന്നു

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും വന്‍ തകര്‍ച്ച. ഒരു ഡോളറിന് 79.04 രൂപ എന്ന വന്‍ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം
bussines News

ഏഷ്യന്‍ വിപണികളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ബ്ലൂംബെര്‍ഗ് സര്‍വേ ഫലം

ഏഷ്യന്‍ വിപണികളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി പഠനം. പണപ്പെരുപ്പം എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് കുതിക്കുന്നതിനാല്‍ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നു. ലോകത്തിലെ
error: Protected Content !!