വെടിവയ്പ്പിൽ കൊല്ലപ്പെട്ട റാപ്പ് ഗായകൻ മാര്‍ക്കല്‍ മോറോവിന്റെ മൃതദേഹം നിശാക്ലബ്ബിൽ ചാരി നിർത്തി ദുഃഖാചരണം. നിശാക്ലബ്ബിൽ മാർക്കലിന്റെ മൃതദേഹം മാനിക്യുൻ പോലെ ചാരി നിർത്തിയ ശേഷം പാട്ടും ഡാൻസുമൊക്കെയായി പാർട്ടി നടത്തുകയായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന ചടങ്ങിന് പകരമാണ് വേദിയില്‍ ചാരി നിര്‍ത്തിയത്. ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ വിവാദമായി.
https://twitter.com/mosestheredd/status/1510810905231212544?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1510810905231212544%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fchalachithram-film%2F2022%2Fapr%2F06%2Fmurdered-rappers-body-used-as-prop-at-funeral-ceremony-at-bar-146184.html
കഴിഞ്ഞ മാസമാണ് മാര്‍ക്കല്‍ മോറോ കൊല്ലപ്പെടുന്നത്. മേഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് നിശാക്ലബിലെ വീഡിയോ വൈറലായത്.വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും മകന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമാണിതെന്നാണ് മാതാവ് പ്രാട്രിക് മോറോ പറയുന്നത്. “ആളുകള്‍ എന്തും പറഞ്ഞോട്ടെ. എന്റെ മകന്‍ നിശാക്ലബിലെ വേദിയില്‍ ഒരുപാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ മകന് ഇതിനേക്കാള്‍ നല്ല യാത്രയയപ്പ് നല്‍കാനില്ല”- പാട്രിക് മോറോ പറഞ്ഞു.