കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ആര്‍ഐഎഫ്എഫ്‌കെ വേദിയില്‍ മിനി സ്‌കേര്‍ട്ട് ധരിച്ചെത്തിയ റിമാകല്ലിങ്കലിനെതിരെ സൈബര്‍ അധിക്ഷേപം.സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചാണ് റിമ ആര്‍ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ചത്. ഡിജിറ്റല്‍ മാധ്യമമായ ദി ക്യൂ റിമ കല്ലിങ്കലിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് ചിലര്‍ അശ്ലീലം കമന്റുകളുമായി എത്തിയത്. ‘വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ’, ‘ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ വന്നപ്പോള്‍ ധരിച്ച വസ്ത്രം കണ്ടോ?’അങ്ങനെ പോകുന്നു കമന്റുകൾ എന്നാൽ ഇത്തരം വിഷയങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നുമായിരുന്നു റിമ പറഞ്ഞത്.സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും രീതിയിലുള്ള മോശം അനുഭവമുണ്ടായാല്‍ അതുപറയാന്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ലെന്നത് അവിശ്വസനീയമാണെന്ന് ഓപ്പൺ ഫോറത്തിൽ റിമ പറഞ്ഞിരുന്നു.’ഇന്റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയില്‍ ഞങ്ങള്‍ ഒരു ഐ.സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ് എന്നും റിമ പറഞ്ഞു