Trending

സ്‌കോര്‍ഫൗണ്ടേഷന്‍ ജൈവകൃഷി ഉത്തേജന പദ്ധതിക്കൊരുങ്ങുന്നു

കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ ഒതുങ്ങി കഴിയുന്ന കുടുംബങ്ങള്‍ക്ക് കാര്‍ഷിക വൃത്തിയില്‍ പ്രോല്‍സാഹനം നല്‍കുക, ജൈവകൃഷി വ്യാപിപ്പിക്കുക, ഒഴിവു സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ എന്‍.ഐ.ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിഷ മുക്ത ഭക്ഷണം, രോഗമുക്ത ശരീരം എന്ന സന്ദേശമുയര്‍ത്തി ജൈവകൃഷി ഉത്തേജന പദ്ധതി നടപ്പാക്കുന്നു.സംസ്ഥാനത്ത് പച്ചകറികൃഷി വ്യാപകമാക്കാന്‍ സമൂഹം മുന്നോട്ടു വരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായി കൂടിയാണ് കാര്‍ഷിക പദ്ധതി നടപ്പില്‍ വരുത്തുന്നത്.
ഇതിന്റെ ഭാഗമായി തല്പരരായ തെരഞ്ഞെടുക്കപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് സൗജന്യമായി പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്യും.കൃഷിക്കാവശ്യമായ സാങ്കേതികവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വിദഗ്ദരടങ്ങിയ പ്രത്യേക പാനല്‍ സജ്ജമാക്കുന്നുണ്ട്.

കൃഷി നിശ്ചിത ഇടവേളകളില്‍ സ്‌കോര്‍ ഫൗണ്ടേഷന്‍ ടീം മോണിറ്റര്‍ ചെയ്യും. സ്‌കോര്‍ വളണ്ടിയര്‍ വിഭാഗമായ സ്‌കോര്‍വിംഗ്‌സ് മുഖേനെയാണ് പദ്ധതി നടപ്പാക്കുക.മികച്ച കൃഷി തോട്ടത്തിന് സമ്മാനങ്ങളും നല്‍കുന്നുണ്ട്.ഇത് സംബന്ധമായ ആസൂത്രണങ്ങള്‍ക്ക് വേണ്ടി സ്‌കോര്‍ ഫൗണ്ടേഷന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ ചെയര്‍മാന്‍ ഡോ.. ഐ.പി അബ്ദുസലാം അധ്യക്ഷത വഹിച്ചു.ചീഫ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ.അഹമ്മദ് കുട്ടി, അബ്ദുസ്സലാം പുത്തൂര്‍, എം.പി.മൂസ മാസ്റ്റര്‍, അമീന്‍ കരുവമ്പൊയില്‍, ശുക്കൂര്‍ കോണിക്കല്‍, സുബൈര്‍ കോണിക്കല്‍,എം.ടി. അബ്ദുല്‍ മജീദ് പ്രാവില്‍, പി.സി.അബ്ദുറഹിമാന്‍, പി.കെ.അന്‍വര്‍ . തന്‍വീര്‍ കുന്ദമംഗലം പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!