International

ഇന്ത്യൻ വംശജയായ ഇൻഫ്ലൂവൻസർ കാനഡയിൽ കുത്തേറ്റുമരിച്ചു; വധഭീഷണി ലഭിച്ചിരുന്നെന്ന് അമ്മ

ചണ്ഡിഗഡ് ∙ ഇന്ത്യൻ വംശജയായ സമൂഹ മാധ്യമ ഇൻഫ്ലൂവൻസർ നാൻസി ഗ്രെവാൾ (45) കാനഡയിലെ ഒന്റാറിയോയിലെ ലസല്ലെയിൽ കുത്തേറ്റുമരിച്ചു. ഈ മാസം മൂന്നിന് ഇവരെ കുത്തേറ്റ മുറിവുകളോടെ കണ്ടെത്തിയെന്നും പൊലീസെത്തി ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ലെന്നും ലസല്ലെ പൊലീസ് അറിയിച്ചു.

പഞ്ചാബിൽ നിന്നുള്ള നാൻസി ഖലിസ്ഥാൻ പ്രസ്ഥാനത്തിനും നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനുമെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം നടത്താറുണ്ടായിരുന്നു.നഴ്സിങ് പഠനം പൂർത്തിയാക്കിയിട്ടുള്ള ഇവർ രണ്ടു കമ്പനികൾക്കായി ജോലി ചെയ്തിരുന്നു. നാൻസിക്കു വധഭീഷണി ലഭിച്ചിരുന്നതായി മാതാവ് ഷിൻഡർപാൽ കൗർ ജലന്തറിൽ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!