Trending

മാവൂര്‍ റോഡ് നവീകരണത്തിന് 4.5 കോടിയുടെ ഭരണാനുമതി

മെഡിക്കല്‍ കോളജ്- മാവൂര്‍ റോഡില്‍ കുറ്റിക്കാട്ടൂര്‍ മുതല്‍ ചെറൂപ്പ വരെയുള്ള ഭാഗം നവീകരിക്കുന്നതിന് 4.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. നേരത്തെ അനുവദിച്ച 4 കോടി രൂപ വിനിയോഗിച്ച് മെഡിക്കല്‍ കോളജ് മുതല്‍ കുറ്റിക്കാട്ടൂര്‍ വരെയുള്ള ഭാഗം നവീകരണ പ്രവൃത്തിയും 1 കോടി രൂപ ചെലവില്‍ കുറ്റിക്കാട്ടൂര്‍ ടൗണ്‍ നവീകരണവും പൂര്‍ത്തിയായി വരികയാണ്. കുറ്റിക്കാട്ടൂര്‍ മുതല്‍ ചെറൂപ്പ വരെയുള്ള പ്രവൃത്തിക്ക് അനുവദിച്ച 4.5 കോടി രൂപക്ക് പുറമെ കോട്ടായിത്താഴം- പള്ളിത്താഴം റോഡിന് 4.7 കോടി രൂപയും, തെങ്ങിലക്കടവ് കണ്ണിപറമ്പ്- കൈത്തുട്ടിമുക്കില്‍ റോഡിന് 90 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭരണാനുമതിയായ മൂന്ന് പ്രവൃത്തികളും ആരംഭിക്കുന്നതിന് വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!