Trending

തൃശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റി ട്രെയിൻ അട്ടിമറിക്കാൻ ശ്രമം

തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. തൃശൂർ റെയിൽവേ സ്റ്റേഷൽ നിന്ന് 100 മീറ്റർ മാത്രം അകലത്തിലുള്ള ട്രാക്കിലാണ് ഇരുമ്പ് തൂൺ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 4.55നായിരുന്നു സംഭവം നടന്നത്.ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് ഇരുമ്പ് തൂൺ കണ്ടത്. സംഭവത്തിൽ ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പെെലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചുപറഞ്ഞത്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!