Trending

ജലവിതരണ പൈപ്പ് പൊട്ടി; കോഴിക്കോട് നഗരത്തിൽ കുടി വെള്ള വിതരണം തടസ്സപ്പെട്ടു

കോഴിക്കോട് കുറ്റിക്കാട്ടൂരിനടുത്ത് ആനക്കുഴിക്കരയിൽ നഗരത്തിലേക്ക് ജലം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് പൊട്ടി. പൈപ്പ് പൊട്ടിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്കും നഗരത്തിലേക്കുമുള്ള കുടി വെള്ള വിതരണം തടസ്സപെട്ടു. കൂടാതെ, പൈപ്പ് പൊട്ടിയ സമയത്ത് റോഡിൽ ഗർത്തം രൂപപെട്ടതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു.

പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. സബ്‌സിഡൈറി പൈപ്പുകളിലൂടെ വെള്ളം എത്തിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുമെന്നാണ് വിവരം. അതേസമയം ജലവിതരണം നിര്‍ത്തിയതോടെ ഗതാഗത തടസം ഏതാണ്ട് മാറിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!