ലൈംഗിക ചൂഷണത്തിന് ഇരയായ 15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട് പെൺകുട്ടിക്ക് ജന്മം നൽകിയ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. 15 കാരി തന്റെ വീട്ടിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് കുട്ടി അമ്മയോട് പറഞ്ഞിരുന്നത്. മാർച്ച് 2 ന് ഒരു പെൺകുട്ടിക്ക് ജന്മം നൽകി.
യൂട്യൂബ് വീഡിയോകൾ നോക്കിയാണ് 15 കാരി പ്രസവിച്ചത്. ഉടൻ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം വീട്ടിലെ ഒരു പെട്ടിയിൽ ഒളിപ്പിച്ചു. ആരോഗ്യം വഷളായതോടെ പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം അമ്മയോട് പറഞ്ഞു, പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വജാതശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.