National News

നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; ഈ വർഷം രണ്ടാം തവണ

നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചെയാണ് ഉണ്ടായത്. 77 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം രണ്ടാം തവണയാണ് ഈ മേഖലയിൽ ഭൂചലനമുണ്ടാകുന്നത്. അതിന് മുൻപ് ജനുവരിയിൽ ആൻഡമാൻ കടലിനോട് ചേർന്ന് 4.9 റിക്ടർ സ്കെയിലിൽ ഭൂചലനം ഉണ്ടായിരുന്നു.

അതേസമയം, ഞായറാഴ്ച പുലർച്ചെ ഉത്തര കാശിയിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും രണ്ട് തുടർ ചലനവും ഉണ്ടായി. ഭത്വരി മേഖലയിലെ സിറോർ വനമേഖലയായിരുന്നു ആദ്യ ചലനത്തിന്റെ പ്രഭവ കേന്ദ്രം.
എന്നാൽ നേരിയ ഭൂചലനം മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രാദേശികമായി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ജില്ലാ ദുരന്തനിവാരണ ഓഫീസർ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!