മൈപ്പിലാൽ പ്രദേശത്തെ 50ഓളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 23 വാർഡിൽ മൈപ്പിലാൽ കുടിവെള്ളപദ്ധതി യാഥാർത്ഥ്യമായി. കുടിവെള്ളത്തിന് ഏറെ പ്രയാസം നേരിട്ടിരുന്ന പ്രദേശത്ത് ഈ പദ്ധതി വലിയൊരു ആശ്വാസമാവും.
ബ്ലോക്ക് പഞ്ചായത്ത് വക ഇരുപത് ലക്ഷം രൂപഫണ്ട് വകയിരുത്തിയാണ്പദ്ധതി പൂർത്തീകരിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത്മെമ്പർ അരിയിൽ അലവി അധ്യക്ഷത വഹിച്ചു, പറഞ്ഞു, മുഖ്യഥിതിയായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ
ബ്ലോക്ക് ആരോഗ്യസ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ഷിയോലാൽ,ബ്ലോക്ക് മെമ്പർമാരായ ശിവദാസൻ നായർ, മാധവൻ ടി പി,പഞ്ചായത്ത് മെമ്പർ നജീബ് പാലക്കൽ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട,മുൻ മെമ്പർ എം.ബാബുമോൻ, ഒ. ഉസൈൻ,എ കെ ഷൌക്കത്ത്, ഒ സലീം കെ കെ ഷമീൽ കോണിക്കൽ സുബ്രമണ്ണ്യൻ ടിമൊയ്‌ദീൻ , പി എൻ ശശിധരൻ എം.വി ബൈജു , എൻ എം യൂസഫ് , കെ.സി മാമുക്കോയ ആനപ്പാറ, അഷ്റഫ് പുൽപറമ്പിൽ തുടങ്ങിവിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.കുടിവെള്ളപദ്ധതിയുടെ കൺവീനർ റഫീഖ് എം. വി,പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ഫാത്തിമ ജസ്ലിൻ സ്വാഗതവും,ചെയർമാൻ കാദർ പി നന്ദിയും പറഞ്ഞു