കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യാത്രയയപ്പ് യോഗവും അനുമോദന സദസും സംഘടിപ്പിച്ചു കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യാത്രയയപ്പ് അനുമോദന സദസ്സ് കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബാബു നെല്ലൂളി മുഖ്യ അതിഥി ആയി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച സി പി സുരേഷ് ബാബു,എഞ്ചിനീയർ ഷീബ ,സുമി ,എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.കഴിഞ്ഞ ദിവസം മലയാള മനോരമയുടെ ഏറ്റവും നല്ല സ്പോർട്സ് ക്ലബ്ബിനും സംഘാടകനും ഉള്ള അവാർഡിന് അർഹനായ യുസഫ് പാറ്റേർണിനെയും ചടങ്ങിൽ ആദരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ ,മൂസ ഹാജി , ഖാലിദ് കിളിമുണ്ട, തെരുവലത്ത്ചന്ദ്രൻ ,കെ പി വസന്തൻ, പി കെ ബാപ്പു ഹാജി , ഓ വേലായുധൻ, കെ മോഹൻദാസ്,തളത്തിൽ ചക്രായുധൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിയോൺ ലാൽ സി അബ്‌ദുറഹ്‌മാൻ ,എന്നിവരും യോഗത്തിൽ പ്രസംഗിച്ചു,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ വി അനിൽകുമാർ സ്വാഗതം പറഞ്ഞു .