1921 മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനായി അവതരിപ്പിക്കുന്ന 1921 പുഴ മുതല്‍ പുഴ വരെ’ എന്ന അലി അക്ബര്‍ സിനിമയുടെ ഭാഗമായി നടന്‍ ജോയ് മാത്യു.സിനിമയില്‍ തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നനാകുന്നത്. വയനാട്ടില്‍ നടക്കുന്ന ഷൂട്ടിംഗില്‍ നാല് ദിവസമായി ജോയ് മാത്യു സഹകരിക്കുന്നതായി സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു.
ഗംഭീരമായി ചിത്രീകരണം നടക്കുന്ന സിനിമയുടെ ഭാഗമായി താന്‍ കൂടെ ചേര്‍ന്നതോടെ അതിഗംഭീരമായി മാറിയതായി നടന്‍ ജോയ് മാത്യു പ്രതികരിച്ചു. വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍ 30 ദിവസം നീണ്ടുനില്‍ക്കും. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്‍റെ ചിത്രീകരണം.
ആഷിക് അബു ‘വാരിയംകുന്നന്‍’ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബര്‍ 1921 പുഴ മുതല്‍ പുഴ വരെ പ്രഖ്യാപിച്ചത്. വാരിയംകുന്നത്തിനെ നായക കഥാപാത്രമാക്കിയാണ് ആഷിക് അബുവിന്റെ ചിത്രം. പൃഥ്വിരാജാണ് വാരിയംകുന്നനില്‍ നായകന്‍. 2021 അവസാനം ഈ സിനിമ ചിത്രീകരണം തുടങ്ങുമെന്ന് ആഷിക് അബു അറിയിച്ചിരുന്നു.
മമധര്‍മ്മ എന്ന പേരില്‍ ബാനര്‍ രൂപീകരിച്ച് ആളുകളില്‍ നിന്ന് പണം സമാഹരിച്ചാണ് സംഘപരിവാര്‍ സഹയാത്രികനായ അലി അക്ബര്‍ സിനിമ നിര്‍മ്മിക്കുന്നത്. ഒരു കോടിക്ക് മുകളിലാണ് പണം സമാഹരിച്ചത്.