ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ പ്രതികരണവുമായി നടി തപ്‌സി പന്നു. ആദായ നികുതി വകുപ്പിനെ പരിഹസിച്ചുകൊണ്ടാണ് തപ്‌സി രംഗത്തെത്തിയ മാർച്ച് മൂന്നിനായിരുന്നു താപ്സിയുടേയും സംവിധായകൻ അനുരാഗ് കശ്യപിന്റേയും വസതികളിലും ഇരുവരുമായും ബന്ധപ്പെട്ട മറ്റിടങ്ങളിലും പരിശോധന ആരംഭിച്ചത്.
പാരീസിൽ തന്റെ പേരിൽ ഒരു ബംഗ്ലാവ് ഇല്ലെന്നും തനിക്ക് അഞ്ച് കോടി രൂപയുടെ രസീത് ലഭിച്ചിട്ടില്ലെന്നും താപ്‌സി പറഞ്ഞു. 2013 ൽ തന്റെ സ്വത്തിൽ റെയ്ഡ് ഉണ്ടായിട്ടില്ലെന്നും തപ്സി കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
2. The “alleged” receipt worth 5 crores to frame n keep for future pitching coz I’ve been refused that money before 😡
— taapsee pannu (@taapsee) March 6, 2021
“മൂന്ന് കാര്യങ്ങൾക്കായി മൂന്ന് ദിവസത്തെ തീവ്രമായ പരിശോധന. 1. പാരീസിൽ എനിക്ക് സ്വന്തമായി ഉണ്ടെന്ന് ‘ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ താക്കോലുകൾ. കാരണം വേനലവധി അടുത്തിരിക്കുകയാണ്. 2. ഞാൻ നിഷേധിച്ചു എന്ന കാരണത്താൽ എന്നെ ഫ്രെയിം ചെയ്യാനായി ഉപയോഗിച്ച അഞ്ചു കോടിയുടെ രസീത്. 3. നമ്മുടെ ബഹുമാന്യയായ ധനമന്ത്രിയുടെ അഭിപ്രായത്തിൽ 2013 റെയ്ഡിനെക്കുറിച്ചുള്ള എന്റെ ഓർമ്മ,” എന്നാണ് താപ്സി തന്റെ ട്വീറ്റിൽ പറയുന്നത്.