
ഐഎസ്ആർഒയുടെയും കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ പിന്തുണയോടെ, എൻ.ഐ .ടി.സി യിൽ നാളെ സെന്റർ ഫോർ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ടി) സ്ഥാപിക്കുന്നു. പൂർവ്വ വിദ്യാർത്ഥികളായ ഡോ. സുബ്ബറാവു പാവുലൂരി (സിഎംഡി, അനന്ത് ടെക്നോളജീസ്), ജെ.എ കമലകർ (ഡയറക്ടർ ഐഎസ്ആർഒ (റിട്ട.) /ഐഎസ്ആർഒ ഓണററി ഉപദേഷ്ടാവ്) ഈ കേന്ദ്രം ആരംഭിക്കുന്നതിന് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനും ബഹിരാകാശ പേടകങ്ങളുടെയും അവയുടെ ഘടകങ്ങളുടെയും വിശ്വാസ്യത ഉറപ്പാക്കുന്നതിനുമായി ഏകദേശം 2 കോടി നിർമാണ ചെലവിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ക്ലീൻ ലാബുകൾ ഫോർ സ്‌പേസ് കേന്ദ്രത്തിൽ നടക്കും.അനുബന്ധ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും വേണ്ടി എൻഐടിസി ലാബ് തുറക്കും. സി.എസ്.എസ്.ടി.യുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് വിശിഷ്ട വിക്രം സാരാഭായ് പ്രൊഫസറും ഐഎസ്ആർഒ മുൻ ചെയർമാനുമായ ഡോ. എസ്. സോമനാഥ് നിർവഹിക്കും.

