
കെഎസ്ആർടിസിക്ക് അധിക സഹായമായി 103.10 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തിൽ ബഡ്ജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനോടകം 1479.42 കോടി രൂപയാണ് നൽകിയത്. ബഡ്ജറ്റിൽ വകയിരുത്തിയതിനേക്കാൾ 579.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിയതിന് പിന്നാലെയാണ് ഇപ്പോൾ അധിക തുക അനുവദിച്ചിരിക്കുന്നത്. .

