
കാക്കനാട് കാർ സർവീസ് സെന്ററിൽ തീപിടിത്തം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.സർവീസിനെത്തിച്ച വാഹനങ്ങളടക്കം ഇവിടെയുണ്ടായിരുന്നു. തൊട്ടടുത്ത് നിരവധി കെട്ടിടങ്ങളുണ്ട്. മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. സര്‍വ്വീസ് സെന്ററിന് പിന്‍വശത്ത് പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആള്‍ അപായം ഇല്ല.എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല.