Trending

കേരളം മാനസികാരോഗ്യം വീണ്ടെടുക്കണം: സി.ടി.സക്കീർ ഹുസൈൻ

കേരളം മാനസികാരോഗ്യം വീണ്ടെടുക്കണം: സി.ടി.സക്കീർ ഹുസൈൻ


നിലമ്പൂർ: കേരളം മാനസികാരോഗ്യം വീണ്ടെടുക്കണമെന്നും ചെറിയ വീഴ്ചയെപോലും നേരിടാനാകാൻ മനക്കരുത്തില്ലാത്ത യുവത കേരളത്തിൽ കൂടി വരുന്നുണ്ടെന്നും എം.ഇ.എസ്.സംസ്ഥാന സെക്രട്ടറി സി.ടി.സക്കീർ ഹുസൈൻ പറഞ്ഞു.
ആത്മഹത്യയും, ആത്മഹത്യാ പ്രവണതയും കൂടി വരുന്നു, കൊലപാതകങ്ങളും, കുടുംബചിദ്രതയും കൂടി വരുന്നു,പരസ്പര വിശ്വാസമില്ലായ്മയുടെ പാരമ്യതയിൽ ജനം മാനസിക പിരിമുറക്കത്തിലകപ്പെടുന്നു.
വിദ്യാഭ്യാസ വിചക്ഷണരും, മാനസികാരോഗ്യ വിദഗ്ദരും കൂടിയാലോചിച്ച് പ്രൈമറി വിദ്യാഭ്യാസതലം മുതൽ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ മാനസികാരോഗ്യ പാഠങ്ങൾ ഉൾക്കൊള്ളിക്കണം, കോവിഡാനന്തര കേരളം അതിഗുരുതര മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹയർ സെക്കൻ്ററിയിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾ പോലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിരിമുറുക്കം അനുഭവിക്കുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.ഇ.എസ്.സി.ബി.എസ്.ഇ.സ്കൂൾ എഡ്യുക്കേഷൻ ബോർഡ് പ്രിൻസിപ്പൽമാർക്കും വൈസ് പ്രിൻസിപ്പൽമാർക്കും നിലമ്പൂർ കേരള ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് മെസ്ബ് കോൺ 22 ഉദ്ഘാടനം ചെയ്യുകയായിരുന്ന സി.ടി.സക്കീർ ഹുസൈൻ
എം.ഇ.എസ്.എഡ്യുക്കേഷൻ ബോർഡ് ചെയർമാൻ എം.അബ്ദുൽ ഹമീദ് [ ഐ.പി.എസ്.റിട്ട ] അധ്യക്ഷം വഹിച്ചു.
എം. ജ.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.മൊയ്തുട്ടി മുഖ്യ പ്രഭാഷണം നടത്തി. ബോർഡ് സെക്രട്ടറി കെ.എം.ഡി.മുഹമ്മദ്, അലി കുറ്റിപ്പുറം, ഡോ.മുജീബ് മംഗലം തുടങ്ങിയവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!