Culture

കർശന നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ തീരുമാനം

കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ നടത്തും. ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക മാർച്ചിൽ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായത്.

ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോൾ സമിതി യോഗം ചേർന്ന സാഹചര്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തും. ഏപ്രിൽ 23നാണ് പൂരം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂരം എക്‌സിബിഷനും നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Culture

കവിത ചൊല്ലിയും വായനയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിയും വായനാ പക്ഷാചരണം തുടങ്ങി

മാനാഞ്ചിറ : കവിത ചൊല്ലിയും വായനയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തിയും വായനാ പക്ഷാചരണ ജില്ലാതല ഉദ്ഘാടനം. ‘പുല്‍ക്കൊടിയുടെ പുസ്തകം’ എന്ന സ്വന്തം കവിത അവതരിപ്പിച്ച് കവി പി കെ
Culture

ബഷീര്‍ അനുസ്മരണം; ബഷീര്‍ കഥാപാത്രങ്ങള്‍ പുനരാവിഷ്‌കരിച്ചു

കാരന്തൂര്‍: കാരന്തുര്‍ എംഎംഎല്‍പി സ്ൂളില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റുക്കിയ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.ഉമ്മര്‍ മാസ്റ്റര്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി. അനുസ്മരണത്തിന്റെ ഭാഗമായി
error: Protected Content !!