പന്തലൂരിൽ അച്ഛനുമൊത്തു പോകുന്ന വഴി കുട്ടിയെ പുലി ആക്രമിച്ചു. മൂന്നുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.സംഭവത്തിൽ ഗൂഡലൂർ നിയോജക മണ്ഡലം മുഴുവൻ ഹർത്താൽ പ്രഖ്യാപിച്ച് നാട്ടുകാർ. അംഗൻവാടിയിൽ നിന്നും അച്ഛനോടൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയെയാണ് പുലിയുടെ ആക്രമണം. ന്യാൻസി എന്ന മൂന്ന് വയസ്സുകാരിയാണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്.അതിഥി തൊഴിലാളികളുടെ കുഞ്ഞാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധത്തിലാണ്. നാട്ടുക്കാർ.റോഡ് ഉപരോധം, കടയടപ്പിക്കൽ തുടങ്ങിയവയെല്ലാം നാട്ടുക്കാർ ചെയ്തു. പുലിയെ വെടിവച്ചു, നാട്ടുക്കാർക്ക് മുന്നിൽ കാണിക്കുക എന്ന ആവശ്യമാണ് പ്രതിഷേധക്കാർക്കുള്ളത്.അല്ലാത്ത പക്ഷം പ്രതിഷേധം അവസാനിപ്പിക്കില്ല എന്നാണ് നാട്ടുക്കാർ പറയുന്നത്. സ്ഥലം എം എൽ എ പൊൻചെയ്ശീലന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. വാർഡ് കൗൺസിലർ ജാബിറും ഇവരോടൊപ്പമുണ്ട്. മുന്നിൽ നടക്കുകയായിരുന്ന കുട്ടിയെ പുലി പിടികൂടി തേയില തോട്ടത്തിലേക്ക് കൊണ്ടുപോകുകയാണുണ്ടായത്. പേരി അഗ്രോ ഇൻഡസ്ട്രിസ് എന്ന തേയില തോട്ടത്തിന് അടുത്ത് വച്ചാണ് സംഭവം ഉണ്ടായത്. അച്ഛൻ ബഹളം വച്ചു ആളുകളെ കൂട്ടിയെങ്കിലും കുട്ടിയെ കിട്ടിയില്ല. ഒടുവിൽ നാട്ടുകാരുമൊത്തുള്ള തിരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ ആയില്ല. കഴിഞ്ഞ ഒരുമാസത്തോളമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ നാല് യുവതികളേയും ഒരു പെണ്‍കുട്ടിയേയും പുലി ആക്രമിച്ചിരുന്നു. 3 വയസുകാരി ഉള്‍പ്പെടെ രണ്ടുപേരാണ് പുലിയുടെ ആക്രമണത്തില്‍ മരിച്ചത്.